നിങ്ങളുടെ രക്തത്തില്‍ അമിതമായി പഞ്ചസാരയുടെ അളവ് ഉണ്ടെന്നാണ് പ്രമേഹത്തിന്റെ അര്‍ത്ഥം. ഇന്‍സുലിന്‍ എന്ന് പേരുള്ള ഒരു രാസ പദാര്‍ത്ഥം ല്ലെങ്കില്‍ ഹോര്‍മോണ്‍ നിങ്ങളുടെ ശരീരം വേണ്ടത്ര ഉല്‍പാദിപ്പിക്കാതെ വരുന്നതു മുതലാണ് ഉയര്‍ന്ന തോതില്‍ രക്തത്തിലെപഞ്ചസാരയുടെ പ്രശ്‌നം ആരംഭിക്കുന്നത്.

നിങ്ങളുടെ ശരീരം നിങ്ങള്‍ കഴിക്കുന്ന ഭക്ഷനത്തിന്റെ നല്ലൊരു വരും ഭാഗവും ഗ്ലൂക്കോസ് എന്ന് വിളിക്കുന്ന ഒരു പഞ്ചസാരയാക്കി മാറ്റുന്നു.

ഈ പഞ്ചസാര നിങ്ങളുടെ രക്തത്തത്തിലൂടെ നിങ്ങളുടെ ശരീരത്റ്റിലെ എല്ലാ കോശങ്ങളിലേക്കും എത്തുന്നു. നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിച്ചു തരുന്നതിനായി നിങ്ങളുടെ ശരീര കോശങ്ങള്‍ക്ക് ഈ പഞ്ചസാര ആവശ്യമാണ്.

നിങ്ങളുടെ രക്തത്തത്തില്‍ നിന്നും കോശങ്ങളിലേക്ക് പഞ്ചസാരയെ നീക്കുന്നതിനായി സഹായിക്കുന്നു ഇന്‍സുലിന്‍. ഇന്‍സുലിന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനായി പഞ്ചസാര ലഭിക്കാതെ വരും കോശങ്ങള്‍ക്ക്.

നിങ്ങളുടെ രക്തത്തില്‍ നിന്നും പഞ്ചസാരയെ നിങ്ങളുടെ ശരീര കോശങ്ങളിലേക്ക് നീക്കുക വഴി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ തോതില്‍(ഏറെ കൂടുതലും, ഏറെ കുറഞ്ഞും അല്ലാതെ) നിലനിര്‍ത്തുവാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു.

ഉയര്‍ന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത്ര ഇന്‍സുലിന്‍ ഇല്ല എന്നു വരുമ്പോള്‍ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന് അരുന്നു.

ഉയര്‍ന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

പ്രമേഹം ചികിത്സിക്കാന്‍ കഴിയുന്നതും ചികിത്സിക്കേണ്ടതുമാണാ്.

 

നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയേ ഇല്ല

നിങ്ങളുടെ ശരീരം വേണ്ടത്ര ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയില്ല അല്ലെങ്കില്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരിക്കുന്നത് മൂലം രക്തത്തില്‍ നിന്നും പഞ്ചസാരയെ കോശങ്ങളിലേക്ക് അയക്കുന്നതിനായുള്ള ഇന്‍സുലിന്‍ ഇല്ലാതെ വരുന്നു

 

ടൈപ് 2 പ്രമേഹത്തില്‍ ശരീരത്തിനു കുറച്ച് ഇന്‍സുലിന്‍ ഉലപാദിപ്പിക്കാന്‍ കഴിയും. പക്ഷെ അത് ആവശ്യത്തിനു തികയില്ല.

അല്ലെങ്കില്‍ ഉലപാദിപ്പിച്ച ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കില്ല

അമിത ഭാരമുള്ളവരില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെ മറ്റാര്‍ക്കെങ്കിലും രോഗം ഉള്ളവര്‍ക്ക് ഇത് സരവസാധാരണമായി കണ്ടു വരുന്നു.