Type 1 Malayalam – എന്താണ് പ്രമേഹം?

നിങ്ങളുടെ രക്തത്തില്‍ അമിതമായി പഞ്ചസാരയുടെ അളവ് ഉണ്ടെന്നാണ് പ്രമേഹത്തിന്റെ അര്‍ത്ഥം. ഇന്‍സുലിന്‍ എന്ന് പേരുള്ള ഒരു രാസ പദാര്‍ത്ഥം അല്ലെങ്കില്‍ ഹോര്‍മോണ്‍ നിങ്ങളുടെ ശരീരം വേണ്ടത്ര ഉല്‍പാദിപ്പിക്കാതെ വരുന്നതു മുതലാണ് ഉയര്‍ന്ന തോതില്‍ രക്തത്തിലെപഞ്ചസാരയുടെ പ്രശ്‌നം ആരംഭിക്കുന്നത്. നിങ്ങളുടെ ശരീരം നിങ്ങള്‍ കഴിക്കുന്ന ഭക്ഷനത്തിന്റെ നല്ലൊരു വരും ഭാഗവും ഗ്ലൂക്കോസ് എന്ന് വിളിക്കുന്ന ഒരു പഞ്ചസാരയാക്കി മാറ്റുന്നു. ഈ പഞ്ചസാര നിങ്ങളുടെ രക്തത്തത്തിലൂടെ നിങ്ങളുടെ ശരീരത്റ്റിലെ എല്ലാ കോശങ്ങളിലേക്കും എത്തുന്നു. നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിച്ചു തരുന്നതിനായി നിങ്ങളുടെ ശരീര കോശങ്ങള്‍ക്ക് ഈ പഞ്ചസാര ആവശ്യമാണ്. നിങ്ങളുടെ രക്തത്തത്തില്‍ നിന്നും കോശങ്ങളിലേക്ക് പഞ്ചസാരയെ നീക്കുന്നതിനായി സഹായിക്കുന്നു ഇന്‍സുലിന്‍. ഇന്‍സുലിന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനായി പഞ്ചസാര ലഭിക്കാതെ വരും കോശങ്ങള്‍ക്ക്. നിങ്ങളുടെ രക്തത്തില്‍ നിന്നും പഞ്ചസാരയെ നിങ്ങളുടെ ശരീര കോശങ്ങളിലേക്ക് നീക്കുക വഴി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ തോതില്‍(ഏറെ കൂടുതലും, ഏറെ കുറഞ്ഞും അല്ലാതെ) നിലനിര്‍ത്തുവാന്‍ ഇന്‍സുലിന്‍ സഹായിക്കുന്നു. ഉയര്‍ന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത്ര ഇന്‍സുലിന്‍ ഇല്ല എന്നു വരുമ്പോള്‍ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്ന് അരുന്നു. ഉയര്‍ന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പ്രമേഹം ചികിത്സിക്കാന്‍ കഴിയുന്നതും ചികിത്സിക്കേണ്ടതുമാണാ്.

Type 1 Malayalam – നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടെങ്കില്‍?

നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയേ ഇല്ല നിങ്ങളുടെ ശരീരം വേണ്ടത്ര ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയില്ല അല്ലെങ്കില്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരിക്കുന്നത് മൂലം രക്തത്തില്‍ നിന്നും പഞ്ചസാരയെ കോശങ്ങളിലേക്ക് അയക്കുന്നതിനായുള്ള ഇന്‍സുലിന്‍ ഇല്ലാതെ വരുന്നു

Type 1 Malayalam – ടൈപ്പ് 1 പ്രമേഹം

ടൈപ്പ് 1 പ്രമേഹത്തിൽ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കില്ല. ടൈപ്പ് 1 പ്രമേഹം വയസ്സായ ആളുകളെക്കാൾ കുട്ടികളിലും മുതിർന്നവരിലും ആണ് ഉണ്ടാകുന്നത്. ടൈപ്പ് 1 പ്രമേഹം ഉള്ളവർ ബ്ളഡ് ഷുഗർ നിയന്ത്രിച്ച് നിർത്താൻ ഇൻസുലിൻ കുത്തിവെക്കണം.

Type 1 Malayalam – ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

  • അമിത ദാഹം
  • ഇടവിട്ടുള്ള മൂത്രമൊഴിക്കല്‍
  • പഴവര്‍ഗങ്ങളുടെ പോലുള്ള മണം
  • ക്ഷീണം, തളര്‍ച്ച
  • മൂത്രത്തില്‍ പഞ്ചസാര
  • അമിതമായ ഭാരം നഷ്ടമാകല്‍

Type 1 Malayalam – പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍

രക്ത പ്രവാഹം വഴി ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ (നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ഉല്‍പാദിപ്പ്ക്കുന്നത്) കൊണ്ടുപോകുന്നതിന് ഇന്‍സുലിന്‍ അനിവാര്യആണ്. അവിടെ അത് ഊര്‍ജത്തിനായി ഉപയോഗിക്കുന്നു. ആവശ്യത്തിന് ഇന്‍സുലിന്‍ ഇല്ലാതെ വരുമ്പോള്‍ രക്ത ത്തില്‍ ഗ്ലൂക്കോസ് കെട്ടിക്കിടക്കാന്‍ തുടങ്ങുന്നു. അതുവഴി ആളുകളെ ഗുരുതരമായ ആരോഗ്യ പ്രശങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അവയില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു.

  • ഹൃദയഘാതവും സ്‌ട്രോക്കും
  • വൃക്ക പ്രശ്‌നങ്ങള്‍
  • കാല്‍പാദത്തില്‍ തരിപ്പും
  • ഉണങ്ങാത്ത മുറിവുകളും
  • കാഴ്ച്ച പ്രശ്‌നങ്ങള്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കഴിയുന്നത്ര സാധാരണ നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തിക്കൊണ്ട് പ്രമേഹവുമായി ബന്ധപ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സങ്കീര്‍ണതകള്‍ തടയുവാനോ വൈകിപ്പിക്കുവാനോ നിങ്ങള്‍ക്ക് കഴിയും.