New to Insulin Malayalam – എന്തുകൊണ്ട് എനിക്ക് ഇന്‍സുലിന്‍ ആവശ്യമാണ്?

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നതിനായി പാന്‍ ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ഇന്‍സുലിന്റെ അഭാവത്തില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്ക് ഗ്ലൂക്കോസിനെ ഊര്‍ജ്ജ സ്രോതസ്സായി ഉപയോഗിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയോ അല്ലെങ്കില്‍ ഉല്‍പാദിപ്പിച്ച ഇന്‍സുലിന്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഇന്‍സുലിന്‍ പുറമെ നിന്ന് നല്‍കേണ്ടി വരുന്നത്. ഒരു ഇന്‍സുലിന്‍ പെന്‍ അല്ലെങ്കില്‍ സിറിഞ്ച് അല്ലെങ്കില്‍ ഇന്‍സുലിന്‍ പമ്പ് ഉപയോഗിച്ച് ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ട് നിങ്ങള്‍ക്ക് അത് ലഭ്യമാക്കാന്‍ കഴിയും. ഇന്‍സുലിന്‍ എടുക്കുന്നത്: നിങ്ങള്‍ക്ക് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകമാകും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കും നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും

New to Insulin Malayalam – ശരീരത്തിലെ ഇന്‍സുലിന്‍ സ്രവണം

ഭക്ഷണം കഴിക്കാതെയുള്ള അവസ്ഥയില്‍ സ്രവിക്കുന്ന ഇന്‍സുലിനെയാണ് ബേസല്‍ ഇന്‍സുലിന്‍ എന്ന് വിളിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് തോതില്‍ ഉണ്ടാകുന്ന വര്‍ധനയ്ക്കനുസരിച്ച ഇന്‍സുലിന്‍ സ്രവണവും വര്‍ധിയ്ക്കും. ഈ പ്രക്രിയ പ്രമേഹ അവസ്ഥയില്‍ ബാധിക്കപ്പെടുകയും അതിനാല്‍ ഇന്‍സുലിന്‍ പുറമെ നിന്ന് കൊടുക്കേണ്ടി വരികയും ചെയ്യുന്നു.